നാലാം ടി20 ; അവസരം കാത്ത് സഞ്ജു

For full experience, Download our mobile application:
Get it on Google Play

വെല്ലിങ്ടൺ : ന്യൂസിലൻഡിൽ ആദ്യ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് നാലാം മത്സരത്തിനിറങ്ങുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാല്‍ സഞ്ജുവും പന്തും അടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് 12.30ന് വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്‌റ്റേഡിയത്തിലാണ് കളി.

മലയാളി താരം സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, സെയ്‌നി, വാഷിംങ്ടണ്‍ സുന്ദര്‍, തുടങ്ങി നിരവധി കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്താന്‍ അവസരം കാത്തിരിക്കുന്നുണ്ട്. രോഹിത് ശര്‍മ്മ, ഷമി തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. പരമ്പര നേടിയെങ്കിലും 5-0ത്തിന് തൂത്തുവാരലാകും കോലിയുടേയും സംഘത്തിന്റേയും ലക്ഷ്യം.

ടീമിന്റെ ഭാഗമായശേഷം അവസാന 11 കളിയില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ പകരക്കാരനായി കളത്തിലെത്തിയ സഞ്ജു ഗംഭീരമൊരു ക്യാച്ചും എടുത്തിരുന്നു. മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തിലാണ് ഇന്ത്യ ജയവും പരമ്പരയും നേടിയത്. ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറോ കുല്‍ദീപ് യാദവോ എത്തിയേക്കും. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സെയ്‌നിയും ഇടംപിടിച്ചേക്കും. ബുംറയ്ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. കിവീസ് നിരയില്‍ ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന് പകരം ഡാരില്‍ മിച്ചെല്‍ കളിക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...