ഇന്ത്യ 5 ജിയില്‍ ; അതിവേഗ സേവനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയില്‍ അഞ്ചാം തലമുറ ടെലികോം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ അഞ്ചാം പതിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു നാന്ദി കുറിച്ചത്. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി സേവനം ലഭ്യമാകൂ.

ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളിൽ ഇന്നുമുതൽ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെല്ലിന്റെ സുനിൽ ഭാരതി, വൊഡാഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...