പത്തനംതിട്ട, പന്തളം, പറക്കോട് – പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്ക് താഴു വീണു : രണ്ടിടത്ത് എന്‍ഐഎയും ഒരിടത്ത് കേരളാ പോലീസും പൂട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. പന്തളം, പറക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്. പന്തളത്തും പറക്കോട്ടും കൊച്ചിയില്‍ നിന്ന് വന്ന എന്‍.ഐ.എ ഉദ്യോഗസ്ഥരും പത്തനംതിട്ടയിലെ ജില്ലാ ഓഫീസ് എസ്.പിയുടെ നിര്‍ദേശാനുസരണം ലോക്കല്‍ പോലീസുമാണ് നോട്ടീസ് പതിച്ച്‌ സീല്‍ ചെയ്തത്.

തൈക്കാവിലുള്ള ഓഫീസ് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചതും സീല്‍ ചെയ്തതും. പറക്കോട്ടെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫീസ് കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥരാണ് പൂട്ടി സീല്‍ വെച്ചത്. തുടക്കത്തില്‍ അടൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായും പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസായും ഇത് പ്രവര്‍ത്തിച്ചിരുന്നു. ഇന്നലെ വൈകിട്ട്  വൈകിട്ട് അഞ്ചുമണിയോടെയാണ് ഓഫീസ് സീല്‍ ചെയ്തത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങള്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...