വിവാദമായ പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദമായ പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം. പ്രതിനിധി സമ്മേളനത്തിൽ പ്രായപരിധിയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി ഡി രാജ നിലപാടറിയിക്കും. കെ ഇ ഇസ്മയിൽ അനുനയ സൂചന നൽകിയപ്പോൾ സി ദിവാകരൻ ഇടഞ്ഞ് തന്നെയാണ്. പ്രായപരിധി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്ന് ഇസ്മയിൽ പ്രതികരിച്ചപ്പോൾ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നായിരുന്നു ദിവാകരന്റെ പ്രതികരണം.

പ്രായപരിധി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നാണ് വിമർശന സ്വരമുയർത്തിയ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ ഇന്ന് വിശദീകരിച്ചത്. പാർട്ടി എക്സിക്യുട്ടീവ് ചേർന്നാണ് പ്രായപരിധി തീരുമാനിച്ചതെന്നും എന്ത് ചെയ്യാം ‘പ്രായം ആയിപ്പോയില്ലേ’യെന്നും ഇസ്മയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പാതക ഉയർത്തലിൽ പങ്കെടുക്കാത്തതിൽ തർക്കത്തിനില്ല. പതാക ഉയർത്തലിൽ എത്താത്തത് ഗൗരവമുള്ള വിഷയമല്ലെന്നും ഇസ്മയിൽ പറഞ്ഞു. അതേ സമയം സി ദിവാകരൻ ഇടഞ്ഞു തന്നെയാണെന്ന സൂചനയാണ് നൽകുന്ന്. എന്നും പാർട്ടിക്ക് വഴങ്ങിയാണ് താൻ പ്രവർത്തിക്കുന്നതെന്നും എന്നാൽ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്തുന്നതിനും പങ്കെടുക്കുന്നതിനുമെത്തിയതായിരുന്നു സി ദിവാകരൻ. ജനറൽ സെക്രട്ടറി അടക്കം നേതാക്കൾ എത്തി കാത്ത് നിന്നിട്ടും ദിവാകരൻ പതാക ഉയർത്താൻ എത്താൻ വൈകി. സമ്മേളന ഹാളിൽ ഇരിക്കുകയായിരുന്ന ദിവാകരനെ പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനും ചേർന്നാണ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനത്തിന് തുടക്കമാകുന്നുവെന്ന് പതാക ഉയർത്തിയ ശേഷം ദിവാകരൻ പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...