പതിനേഴുകാരിയെ 8 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ; വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനിൽ പതിനേഴുകാരിയെ എട്ടു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പീഡനം പുറംലോകമറിയുന്നത് പീഡന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ. പത്ത് മാസം മുമ്പ് നടന്ന പീഡനം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും 50000 രൂപ ഇവര്‍ കൈക്കാലാക്കിയിരുന്നു. വീണ്ടും രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികളുടെ ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടി പണം നല്‍കാഞ്ഞതോടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് ക്രൂരപീഡനം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ താൻ താമസിച്ചിരുന്ന സ്ഥലത്തുവെച്ചാണ് തൊട്ടടുത്ത പ്രദേശമായ ഭിവാഡിയിലെ എട്ട് യുവാക്കൾ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇത്രയും നാള്‍ ഭീഷണിപ്പടുത്തുകയായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ടപ്രകാരം 50000 രൂപ നല്‍കി. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. അവർ ആവശ്യപ്പെട്ട 2.5 ലക്ഷം രൂപ നൽകാനാകാതെ വന്നപ്പോൾ വീഡിയോ പുറത്തുവിടുകയായിരുന്നു- പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പിതാവിന്റെ  പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2021-ൽ രാജസ്ഥാനിൽ 6,337 ബലാത്സംഗ കേസുകളാണ് രേഖപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...