കുടുംബ വഴക്ക് : രണ്ടാം ഭാര്യയെ യുവാവ് ഷോക്കടിപ്പിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കുടുംബ വഴക്കിനെത്തുടര്‍ന്ന് രണ്ടാംഭാര്യയെ യുവാവ് ഷോക്കടിപ്പിച്ചുകൊന്നു. ചെന്നൈ വണ്ണാര്‍പ്പേട്ട കത്തിവാക്കത്തു താമസിക്കുന്ന കാട്പാടി സ്വദേശി ഷാജഹാനാ(48)ണ് ഭാര്യ ഹസീന ബീഗ(37)ത്തെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷാജഹാനെ പോലീസ് അറസ്റ്റുചെയ്തു. തുകല്‍ബാഗ് നിര്‍മിക്കുന്ന കടയില്‍ ജോലി ചെയ്യുകയായിരുന്നു ഷാജഹാന്‍.

ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്ന്  ഹസീന ബീഗത്തെ രണ്ടാം വിവാഹം കഴിച്ചതാണ് ഷാജഹാന്‍. കഴിഞ്ഞദിവസം ഭാര്യ കിടപ്പുമുറിയില്‍ മരിച്ചതായി ഷാജഹാന്‍ ഹസീന ബീഗത്തിന്റെ രക്ഷിതാക്കളെ ഫോണില്‍ അറിയിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ഹസീനാ ബീഗത്തിന്റെ  അമ്മ ഷാബിറ ബീഗത്തിന് സംശയം തോന്നി വണ്ണാര്‍പേട്ട് പോലീസില്‍ പരാതി നല്‍കി.

സ്റ്റാന്‍ലി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വൈദ്യുതാഘാതമേറ്റാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ടുവന്നത്. തുടര്‍ന്ന് ഷാജഹാനെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യലില്‍ സത്യം പുറത്ത് വന്നു. സംഭവദിവസം രാത്രി ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും  തുടര്‍ന്ന് ഹസീന ബീഗത്തിന്റെ  മുഖത്ത് തലയണ അമര്‍ത്തി ബോധംകെടുത്തിയശേഷം ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നും ഷാജഹാന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...