ലഹരി വിരുദ്ധ ബോധവൽക്കരണം ഇനി പാഠ്യപദ്ധതിയാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാപെയിനിനു പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.  ഇതിന് പിന്നാലെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നത്. സർക്കാർ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണെന്നും വിവിധ ക്ലാസുകൾ, സൺഡേ സ്‌കൂളുകൾ, മദ്രസ, ഇതര ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ലഹരി വിരുദ്ധ ആശയങ്ങൾ പകർന്നുനൽകണം. സ്‌കൂളുകളിൽ ആവശ്യമായ കൗൺസിലർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...