മാറ്റമില്ലാതെ ഇന്ത്യ ഇന്ന് ഇറങ്ങും കിവീസിനെതിരെ ; ജീവന്‍ മരണപ്പോരാട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യ നെറ്റ്സില്‍ പന്തെറിയാന്‍ തുടങ്ങിയതിനാല്‍ ന്യൂസീലന്‍ഡിനെതിരെ നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. ചേസ് ചെയ്യുന്നവരാണ് ഈ ലോകകപ്പില്‍ വിജയിച്ചവരില്‍ ഏറെയും. വിരാട് കോലിയെ ഇക്കുറിയെങ്കിലും ടോസ് ഭാഗ്യം പിന്തുണയ്ക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. അട്ടിമറികളോ അത്ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ – ന്യൂസീലന്‍ഡ് മല്‍സരത്തിലെ വിജയിയാകും പാകിസ്താനൊപ്പം സെമിയിലെത്തുക. ഫിറ്റല്ലാത്ത ഹാര്‍ദിക്കിനെ ടീമിലെടുത്തതിന് വിമര്‍ശനം തുടരുമ്പോഴും ഇലവനില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടോപ് ഓര്‍ഡര്‍ വേഗത്തില്‍ വീണാല്‍ ഇന്ത്യയെ വേഗത്തില്‍ തളര്‍ത്താനാകുമെന്ന് നന്നായി അറിയാവുന്ന കെയ്ന്‍ വില്യംസന്‍ അതിന് തന്നെയാകും പരമാവധി ശ്രമിക്കുക. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തിയത് ഉദാഹരണം. തോറ്റാലും ടീം കോമ്പിനേഷനിൽ മാറ്റം വരുത്താത്ത ചെന്നൈ സൂപ്പര്‍ കിങ്സിനെ അനുകരിക്കുകയാണ് ടീം ഇന്ത്യ. ഇതിലൂടെ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.രാത്രി ഏഴരയ്ക്കാണ് മല്‍സരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...