കേസുകളിലെല്ലാം സാക്ഷി ഒന്നു തന്നെ ; ആര്യന്‍ ഖാന്‍ ലഹരികേസില്‍ പുലിവാലു പിടിച്ച് എന്‍സിബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആര്യന്‍ ഖാന്റെ വിവാദ ലഹരിമരുന്നുകേസ്‌ അറസ്‌റ്റോടെ പുലിവാലു പിടിച്ച്‌ നാര്‍ക്കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായ അഞ്ചുകേസുകളിലും എന്‍.സി.ബി. ഒരേ സാക്ഷിയെത്തന്നെയാണ്‌ സ്വതന്ത്ര സാക്ഷിയായി ഹാജരാക്കിയിരിക്കുന്നത്‌ എന്നാണു പുതിയ വിവാദം. ആദില്‍ ഫാസില്‍ ഉസ്‌മാനി എന്ന സാക്ഷിയാണ്‌ എന്‍.സി.ബി യുടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുള്ള പ്രമാദകേസു കളിലെല്ലാം സ്വതന്ത്രസാക്ഷിയായിട്ടുള്ളത്‌ എന്നാണ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസിലെ റിപ്പോര്‍ട്ട്‌ പറയുന്നത്‌.

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കപ്പലിലെ ലഹരിപ്പാര്‍ട്ടികേസിലെ 10 സാക്ഷികളില്‍ ഒരാളായി എന്‍.സി.ബി ഉള്‍പ്പെടുത്തിയിരിക്കുന്നതും ആദില്‍ ഫാസില്‍ ഉസ്‌മാനിയാണ്‌. മുംബൈയിലെ ജോഗേശ്വരി നിവാസിയാണ്‌ ഉസ്‌മാനി. ഉസ്‌മാനിയെ കൂടാതെയുള്ള രണ്ടു സാക്ഷികള്‍ കിരണ്‍ ഗോസാവിയും മനീഷ്‌ ബാഹുബലിയും വലിയ വിവാദങ്ങള്‍ക്കി ടയാക്കിയിരുന്നു. 2018 ലെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ ഗോസാവിയെ ഈയാഴ്‌ച പുനെയില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ആഡംബരക്കപ്പലിലെ റെയ്‌ഡിനു പിന്നാലെ ഗോസാവി ഒരാളില്‍നിന്ന്‌ 50 ലക്ഷം രൂപ കൈപ്പറിയിരുന്നതായി ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകര്‍ സെയ്‌ല്‍ ആരോപണം ഉന്നയിച്ചിരുന്നു. കപ്പല്‍ കേസിലെ 10 സാക്ഷികളിലും ഒരാളാണ്‌ പ്രഭാകര്‍ സെയ്‌ല്‍. ആര്യന്റെ പിതാവ്‌ ബോളിവുഡ്‌ സൂപ്പര്‍സ്‌റ്റാര്‍ ഷാരൂഖ്‌ ഖാനില്‍ നിന്ന്‌ 28 കോടി തട്ടാന്‍ എന്‍.സി.ബി ശ്രമിച്ചുവെന്ന ആരോപണം സെയ്‌ല്‍ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഉന്നയിച്ചത്‌ വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. അപര്‍ണാ റാണെ, പ്രകാശ്‌ ബഹാദൂര്‍, ഷൊയബ്‌ ഫയസ്‌, ഓബ്രേ ഗോമസ്‌, മുസമ്മില്‍ ഇബ്രാഹിം, വി. വൈഗാന്‍കര്‍ എന്നിവരാണ്‌ മറ്റു സാക്ഷികള്‍. ഇവരില്‍ ചിലര്‍ ഒക്‌ടോബര്‍ രണ്ടിന്‌ ആര്യന്‍ ഖാന്റെ അറസ്‌റ്റ്‌ നടന്ന കോര്‍ഡില എന്ന ആഡംബരക്കപ്പലിലെ ജീവനക്കാരാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...