കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. കുട്ടനാട്ടിലെ യഥാർത്ഥ സ്ഥിതിഗതികൾ അറിയിക്കാൻ രാവിലെ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് കൊണ്ടുനടക്കാൻ കഴിയില്ലെന്നും ദുരിതബാധിതർക്കായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും താൻ ചെയ്യുന്നുണ്ടെന്നും റെജി ചെറിയാൻ വ്യക്തമാക്കി. കുട്ടനാട്ടിൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ലെന്നും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും എം.എൽ.എ പറഞ്ഞു. കിഴക്കൻ മലനിരകളിൽ നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും വലിയ ദുരിതം കർഷകരാണെന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറാതിരിക്കാൻ മണ്ണ് ചാക്കുകൾ കെട്ടി സംരക്ഷിക്കാൻ അവർ രാവും പകലും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് മണ്ണ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും തോട്ടപ്പള്ളിയിൽ നിന്ന് ലഭിക്കാത്തതിനാൽ ചവറ കെ.എം.ആറിൽ നിന്നാണ് മണ്ണ് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി സ്പിൽവേ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെളി നീക്കം ചെയ്യാത്തതും തോട്ടുകളും കനാലുകളും വർഷങ്ങളായി വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. കുട്ടനാട്ടിലെ തോടുകൾക്ക് വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി നഷ്ടമായെന്നും 30 വർഷത്തിലേറെയായി പായലും എക്കലും നീക്കം ചെയ്തിട്ടില്ലെന്നും റെജി ചെറിയാൻ പറഞ്ഞു. ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾക്കുപോലും വള്ളങ്ങൾ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ.സി. റോഡ് നിർമ്മാണ പദ്ധതിയിലും ഗുരുതര വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു. 880 കോടി രൂപ ചെലവഴിച്ച പദ്ധതിയിൽ അന്വേഷണം വേണമെന്നും അല്ലെങ്കിൽ ജനപ്രതിനിധിയെന്ന നിലയിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...