എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പര്‍വതമേഖലയിലെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. സുരക്ഷിതമായ അകലത്തില്‍നിന്നു റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്.

കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള സംവിധാനമെല്ലാം ഇതിന്റെ ഭാഗമാണ്. വിശദമായ പരീക്ഷണം തുടരുകയാണെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭങ്ങള്‍ക്കു കീഴില്‍ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ ലക്ഷ്യങ്ങള്‍ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും. ഓട്ടമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയ ഇടപെടല്‍ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...