അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ ; കരുത്തോടെ പറന്നുയരാൻ വ്യോമസേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വ്യോമ സൈനിക മേഖലയിൽ കൂടുതൽ കരുത്തോടെ പറന്നുയരാൻ ഇന്ത്യ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ രാജ്യത്തു നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇരട്ട എൻജിനുകളുള്ള അ‍‍ഡ്വാൻസ്ഡ് മീ‍ഡിയം കോംപാക്ട് എയർക്രാഫ്റ്റിന്റെ (എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖ അടുത്തവർഷമാദ്യം കാബിനറ്റ് സുരക്ഷാ സമിതിയുടെ (സിസിഎസ്) അംഗീകാരത്തിനായി അയയ്ക്കും. പ്രതിരോധ, ധന മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാകും സിസിഎസിലേക്ക് അയയ്ക്കുകയെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ചൈനയുടെ ചെങ്ഡു ജെ -20, റഷ്യയുടെ സുഖോയ് –57 എന്നിവയ്ക്കാണ് നിലവിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളോട് ഏകദേശം സാമ്യമുള്ള സാങ്കേതികവിദ്യയുള്ളത്. എഎംസിഎയുടെ നിർമാണപദ്ധതിക്ക് 15,000 കോടി രൂപ ചെലവുവരുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. 2025 – 26 ൽ ആദ്യ പ്രോട്ടോടൈപ്പ് തയാറാകുമെന്നും 2030 ൽ നിർമാണം ആരംഭിക്കാമെന്നുമാണ് കരുതുന്നത്. നിലവിൽ, 30 – 32 ഫൈറ്റർ സ്ക്വാഡ്രണുകൾ മാത്രം കൈവശമുള്ള വ്യോമസേനയ്ക്കു പദ്ധതി നിർണായകമാണ്. 2018 ലാണ് വ്യോമസേനയ്ക്ക് എഎംസിഎ നിർമാണത്തിന് അനുമതി ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...