കൂടുതൽ കരുത്താർജ്ജിക്കാൻ ഇന്ത്യൻ നാവികസേന ; ഈ രാജ്യങ്ങളിൽ നിന്നും മിസൈലുകൾ ഉടൻ വാങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കൂടുതൽ മിസൈലുകൾ വാങ്ങാൻ പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ നിന്നും, റഷ്യയിൽ നിന്നും മിസൈലുകൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഏകദേശം 200 മില്യൺ യുഎസ് ഡോളറിന്റെ മിസൈലുകളാണ് ഇന്ത്യൻ നാവികസേന സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് 20- ലധികം ക്ലബ്ബ് ആന്റി- ഷിപ്പ് ക്രൂയിസ് മിസൈലുകളും, അമേരിക്കൻ ഹാർപൂൺ കപ്പൽ വിരുദ്ധ മിസൈൽ സംവിധാനത്തിനുള്ള ഉപകരണങ്ങളുമാണ് ഇന്ത്യൻ നാവികസേന വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

റഷ്യയിൽ നിന്നും വാങ്ങുന്ന ക്ലബ്ബ് മിസൈൽ ഇന്ത്യൻ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും, അന്തർവാഹിനികളിലുമാണ് സജ്ജീകരിക്കുക. ഇത് വളരെ കാലമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ആയുധ സംവിധാനങ്ങളിൽ ഒന്നാണ്. ഹാർപൂൺ മിസൈലുകൾ ഏറ്റെടുക്കാൻ ഏകദേശം 80 മില്യൺ യുഎസ് ഡോളറിന്റെ ചെലവാണ് കണക്കാക്കുന്നത്. അതേസമയം, ഹാൺപൂർ ജോയിന്റ് കോമൺ ടെസ്റ്റ് സെറ്റും, അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് കോൺഗ്രസ് ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...