ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യം പൊതുപ്രകടനപത്രിക ഇറക്കും. സഖ്യത്തിലെ വിവിധ കക്ഷികൾ ചർച്ച ചെയ്ത് പൊതു പ്രകടനപ്രതികയുടെ കരട് തയ്യാറാക്കി. സഖ്യത്തിലെ എല്ലാ പാർട്ടികളും, യോജിക്കുന്ന വാഗ്ദാനങ്ങൾ ഉൾപ്പെടുന്നതാണ് പൊതുപ്രകടനപത്രികയിലെ നിർദേശങ്ങൾ. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിലക്കയറ്റം പിടിച്ച് നിർത്തൽ, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുണ്ടാകും. ഈ ആഴ്ച തന്നെ പൊതുപ്രകടനപത്രിക പുറത്തിറക്കിയേക്കും. നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ ആയതുകൊണ്ട് തന്നെ ഓൺലൈൻ ആയി ഇറക്കാനുള്ള സാധ്യതയാണ് സഖ്യം ആലോചിക്കുന്നത്. 2004- ൽ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതു മിനിമം പരിപാടി തയ്യാറാക്കിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോൾ പ്രകടനപത്രിക ഇറക്കുന്നത്. ഇത്തവണയും തിരഞ്ഞെടുപ്പിന് മുമ്പ് പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ സഖ്യത്തിനുള്ളിൽ നടന്നിരുന്നു. എന്നാൽ ദേശീയ പാർട്ടിയായ കോൺഗ്രസിനും, പ്രാദേശിക പാർട്ടികൾക്കും ഇടയിൽ ചില വിഷയങ്ങളിൽ വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു മിനിമം പരിപാടി തയ്യാറാകാതെ പോയത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകാനാണ് നിലവിൽ പൊതുപ്രകടനപത്രിക ഇറക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.