തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ കാലിക്കറ്റ് സര്‍വകലാശാല മൂല്യനിര്‍ണ്ണയ ക്യാമ്പ് പ്രയാസം സൃഷ്ടിക്കുന്നു ; പരാതിയുമായി അധ്യാപകർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ കാലിക്കറ്റ് സര്‍വകലാശാല മൂല്യനിര്‍ണ്ണയ ക്യാമ്പ് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് ക്ലാസുകളില്‍ പങ്കെടുക്കേണ്ട വാല്യുവേഷന്‍ ചെയര്‍മാന്‍മാര്‍ ഓണ്‍ലൈനായി ജോലി ചെയ്യണമെന്നാണ് സര്‍വകലാശാല നിര്‍ദേശം. ഇതിനെതിരെ അധ്യാപകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം നടക്കേണ്ട മുഴുവന്‍ പ്രക്രിയകളുടെയും പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മൂല്യ നിര്‍ണ്ണയ ക്യാമ്പും നടക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 20 വരെയാണ് ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ക്ലാസ് ഉള്ള ദിവസം മൂല്യനിര്‍ണ്ണയത്തിന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വാല്യൂവേഷന്‍ ചെയര്‍മാന്‍മാര്‍ തെരഞ്ഞെടുപ്പ് ക്ലാസില്‍ പങ്കെടുക്കുന്ന സമയത്തു തന്നെ ഓണ്‍ലൈനായി മൂല്യ നിര്‍ണ്ണയ ക്യാമ്പിലെ ജോലികളും ചെയ്യണമെന്നാണ് നിര്‍ദേശം. സര്‍വകലാശാലയുടെ തീരുമാനം അധ്യാപകര്‍ക്ക് പ്രയാസം സൃഷിട്ടിക്കുന്നതായി പരാതി ഉണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...