ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി അത്യാധുനിക സെൻസർ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി അത്യാധുനിക സെൻസർ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും അന്തർവാഹിനികളുടെ സാന്നിധ്യം സമീപകാലത്ത് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. സമുദ്രാതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുകയും ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കടലിനടിയിലെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനായി ഒരു ഫൈബർ ഒപ്‌റ്റിക് നിരീക്ഷണ ഗ്രിഡ് നിർമിക്കാനുള്ള നടപടികളും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആരംഭിച്ചു. സമുദ്രത്തിനടിയിൽ സ്ഥാപിക്കുന്ന ഈ ഫൈബർ ഒപ്‌റ്റിക് ശൃംഖലയ്‌ക്ക് ‘അണ്ടർവാട്ടർ ഫൈബർ ഒപ്‌റ്റിക് സെൻസിംഗ് സിസ്റ്റം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഡിആർഡിഒയുടെ കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ലാബായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

പദ്ധതിയുടെ നിർമാണം, വിന്യാസം, കമ്മീഷനിംഗ് എന്നിവയ്‌ക്കായി പങ്കാളികളെ കണ്ടെത്താനുള്ള താൽപ്പര്യപത്രം ലാബ് പുറപ്പെടുവിച്ചുകഴിഞ്ഞു. കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുന്ന സെൻസർ നോഡുകളെ ഫൈബർ ഒപ്‌റ്റിക് കേബിളുകൾ വഴി കരയിലെ നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത് ശത്രു അന്തർവാഹിനികളെ കണ്ടെത്താനാകും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് ആണവ അന്തർവാഹിനികളുടെയും ഗവേഷണ കപ്പലുകളുടെയും കടന്നുകയറ്റം വർദ്ധിച്ചിട്ടുണ്ട്. ഭാവിയിലെ അന്തർവാഹിനി നീക്കങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് ചൈനയുടെ ഗവേഷണ കപ്പലുകൾ ഈ മേഖലയിലെത്തുന്നത്. പാകിസ്ഥാൻ പുതുതായി പുറത്തിറക്കിയ എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുള്ള ചൈനീസ് നിർമിത ഹംഗോർ – ക്ലാസ് അന്തർവാഹിനികൾ ആഴ്‌ചകളോളം വെള്ളത്തിനടിയിൽ കഴിയാൻ ശേഷിയുള്ളവയാണ്. ഇത് ഇന്ത്യയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...