‘ഡല്‍ഹി പിടിക്കാന്‍’ ഓസ്‌ട്രേലിയ : മിച്ചല്‍ സ്റ്റാര്‍ക്ക് ഇറങ്ങുമെന്ന് പാറ്റ് കമ്മിന്‍സ്

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍ ടെസ്റ്റിലെ ദയനീയ പരാജയത്തിന് പിന്നാലെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു. കാമറൂണ്‍ ഗ്രീന്‍, ജോസ് ഹേസല്‍വുഡ് എന്നിവര്‍ ടീമില്‍ തിരികെ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വിരലിന് പരിക്കേറ്റിരുന്നു. ഇതേ ടെസ്റ്റില്‍ തന്നെ കാമറൂണ്‍ ഗ്രീനിന്റെ ചൂണ്ടുവിരലിനും പരിക്കേറ്റിരുന്നു. വിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗ്രീന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ടീമിനോടൊപ്പം ഇന്ത്യയിലേയ്ക്ക് തിരിച്ചെങ്കിലും ഹേസല്‍വുഡും പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായിട്ടില്ലെന്നാണ് വിവരം.

നെറ്റ്‌സില്‍ കാമറൂണ്‍ ഗ്രീന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിക്കാനിടയില്ല. ഹേസല്‍വുഡ് പരിക്കില്‍ നിന്ന് മോചിതനാകുന്നതേ ഉള്ളൂ. ഇരുവരും ഡല്‍ഹി ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നോ നാളെയോ ഡല്‍ഹിയില്‍ എത്തുമെന്നാണ് കമ്മിന്‍സ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയ്ക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റണ്‍സിനും പരാജയപ്പെടുത്തിയ ഇന്ത്യ സ്വന്തം മണ്ണില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 37 റണ്‍സ് വഴങ്ങി 5 വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിന്‍ ഓസീസ് ബാറ്റിംഗ് നിരയെ കടപുഴക്കി.

അശ്വിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കളിയുടെ ബാലപാഠം പോലും മറന്ന ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ മൂന്നക്കം കടത്താന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി. 32.3 ഓവര്‍ മാത്രം നീണ്ടുനിന്ന ഓസീസ് ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത് നാല് പേര്‍ മാത്രം. ഒടുവില്‍ 91 റണ്‍സിന് അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...