ഭര്‍ത്താവിനോട് പിണങ്ങി ട്രെയിനിന് തലവെയ്ക്കാനിറങ്ങിയ വീട്ടമ്മയെ രക്ഷിച്ചത് പോലീസുകാരുടെ സമയോജിത ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

എരുമപ്പെട്ടി: തൃശ്ശൂരില്‍ വീട്ടില്‍ വൈകിയെത്തിയ ചിട്ടിക്കമ്പനി ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വഴക്കുപറഞ്ഞത് പുലിവാലായത് പോലീസിന്. ജീവനൊടുക്കാന്‍ റെയില്‍വേ പാളത്തില്‍ കാത്തിരുന്ന യുവതിയെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലില്‍ രക്ഷിച്ചു. 12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന പോലീസുകാരന്റെ ചോദ്യമാണ് യുവതിയുടെ മനസ്സുമാറ്റിയത്. ഇതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ ജി റിജുവിനും ഡിജോ ജേക്കബിന് സോഷ്യല്‍മീഡിയയില്‍ ആശംസാ പ്രവാഹമാണ്.

വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. വീട്ടില്‍ വൈകി എത്തിയതിന് വഴക്കുപറഞ്ഞതോടെ ഭാര്യ തന്റെ യമഹ റേ സ്‌കൂട്ടറുമായി വീടുവിട്ടിറങ്ങുകയായിരുന്നു. ബന്ധു വീടുകളിലോ സുഹൃത്തുക്കളുടെ വീട്ടിലോ കാണുമെന്ന പ്രതീക്ഷ തെറ്റിയെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് നേരെ എരുമപ്പെട്ടി സ്‌റ്റേഷനിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. ആരുടെയും ഫോണ്‍ എടുക്കാന്‍ തയ്യാറാകാത്ത വീട്ടമ്മ ഒരു കൂട്ടുകാരിയുടെ വിളിയില്‍ വീണു.

ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കരഞ്ഞുകൊണ്ട് വീട്ടമ്മ തന്റെ സുഹൃത്തിനോട് പറഞ്ഞു. അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടമ്മ വഴങ്ങിയില്ല. ഇതിനിടെ ഇവര്‍ പോട്ടൂര്‍ റെയില്‍വേ ട്രാക്ക് ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം ലഭിച്ചു. എന്നാല്‍ എരുമപ്പെട്ടിയില്‍ നിന്ന് കുറഞ്ഞത് അരമണിക്കൂറോളം യാത്ര ചെയ്യേണ്ടതുണ്ട് പോട്ടൂരെത്താന്‍. ഈ ഘട്ടത്തില്‍ സമയത്തിന്റെ വില കൃത്യമായി മനസിലാക്കിയ കെ ജി റിജു മറ്റ് വഴികള്‍ തേടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....