എടത്വ ട്രഷറി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം : എടത്വാ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

എടത്വ: എടത്വായുടെയും സമീപ ഗ്രാമ പഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിയും വികസനവും ലക്ഷ്യമിട്ട് സമൂഹ നന്മയ്ക്ക് നിലകൊള്ളുന്ന എടത്വ വികസന സമിതിയുടെ 43-ാം മത് വാർഷിക പൊതുയോഗം എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടന്നു. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡി. ഇ.ഒ: പി.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ, ജോജി കരിക്കംപള്ളി, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം ,ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, പി.ഡി.രമേശ് കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, മിനു തോമസ്, വിജയകുമാർ തായംങ്കരി, പി.ഡി. ജോർജ്കുട്ടി,അജി കോശി, എ.ജെ. കുഞ്ഞുമോൻ,ഗോപൻ ടി.എൻ തട്ടങ്ങാട്, തോമസ് കളങ്ങര, ഷാജി മാധവൻ, ടി.ടി. ജോർജ്കുട്ടി, കെ.ജെ. സ്ക്കറിയ, എം.ജെ. ജോർജ്‌, ജോൺസൺ എം.പോൾ, ഐസക്ക് എഡ്വേർഡ്, ജോജി സാമുവേൽ, ഫിലിപ്പ് ജോസ്, ഗ്രിഗറി ജോസഫ് ,പി .വി.ചാക്കോ, കെ.പി.സന്തോഷ് കുമാർ, ജോജി ശാമുവേൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗം, മോണോ ആക്ട് ,വഞ്ചിപ്പാട്ട് മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ എടത്വ നിവാസികളായ ശ്രീരാഗ് സജീവ്, മനോ മാർട്ടിൻ തൈപറമ്പിൽ, അനില സുശീല, അനീറ്റ സജി എന്നിവരെ അനുമോദിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി അഡ്വ.പി.കെ സദാനന്ദൻ, ജോജി കരിക്കംപള്ളി, കുഞ്ഞുമോൻ പട്ടത്താനം ( രക്ഷാധികാരികൾ),ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം (പ്രസിഡൻ്റ്) ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, പി.ഡി.രമേശ് കുമാർ (വൈസ് പ്രസിഡൻറുമാർ)
ഡോ.ജോൺസൺ വി. ഇടിക്കുള (ജനറൽ സെക്രട്ടറി), മിനു തോമസ്, വിജയകുമാർ തായംങ്കരി, അജി കോശി, എ.ജെ.കുഞ്ഞുമോൻ (സെക്രട്ടറിമാർ), ഗോപകുമാർ ടി.എൻ (ട്രഷറാർ), ജോൺസൺ എം.പോൾ (ഓഡിറ്റർ) എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തി സബ്ബ് ട്രഷറി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...