ന്യൂഡൽഹി : ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച താജാക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് അജിത് ഡോവല്‍ പങ്കെടുക്കുക.
പാക്ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോയീദ് യൂസഫും യോഗത്തില്‍ പങ്കെടുക്കുണ്ട്. വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ യോഗത്തിന്റെ ഭാഗമായി ഉണ്ടാകും. എന്നാല്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.