Thursday, March 6, 2025 12:01 am

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ നക്സലിസത്തിൽ നിന്ന് മുക്തി നേടും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തേജ്പൂരിൽ സശാസ്ത്ര സീമ ബാലിന്റെ 60-ാമത് സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു’- ഷാ പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ എസ്എസ്ബിയുടെ ധീരതയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സിആർപിഎഫിനും ബിഎസ്എഫിനും ഒപ്പം നക്സൽ പ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ എസ്എസ്ബിക്ക് കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.

നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനൊപ്പം ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നക്സലൈറ്റുകൾക്കെതിരെ എസ്എസ്ബി പോരാടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നക്‌സൽ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ധീരതയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്-ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടി നിരവധി എസ്എസ്ബി പ്രവര്‍ത്തകരാണ് ജീവന്‍ വെടിഞ്ഞിട്ടുള്ളത്. എസ്എസ്ബിയുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഈ അവസരത്തില്‍ കേന്ദ്രം പുറത്തിറക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് സൗജന്യ തൊഴില്‍മേള

0
പത്തനംതിട്ട : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ...

കണ്‍വേയര്‍ ബെല്‍റ്റ് സ്ഥാപിച്ച് ആറന്മുള പഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യം തരം തിരിക്കുന്നതിനു കണ്‍വേയര്‍ ബെല്‍റ്റ് സ്ഥാപിച്ച് ആറന്മുള...

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്ക് വിതരണം

0
പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി കുടിവെള്ള ടാങ്ക്...

ഡോ. എം.എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ...