ഗുരുദര്‍ശനങ്ങള്‍ സ്വീകരിച്ചാല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും : ബെന്യാമിന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍  : ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ ഇന്ത്യ ലോകത്തിന്‍റെ  നെറുകയിലെത്തുമെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ ബെന്യാമന്‍ പറഞ്ഞു.  എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയനിലെ 73-ാം നമ്പര്‍ കാരയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഒന്നാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   ഭാരതീയ ദര്‍ശനങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് ശ്രീ നാരായണ ഗുരു സാമൂഹ്യ പരിഷ്‌ക്കരണം നടപ്പിലാക്കിയത്. ഗുരുവിന്‍റെ  ദര്‍ശനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ഭാരതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്.

മനുഷ്യന്റെ  പുരോഗതിക്ക് അറിവിന്‍റെ  പ്രാധാന്യത്തെപ്പറ്റി എപ്പോഴും ഗുരു ചൂണ്ടിക്കാട്ടിയിരുന്നു.  അദ്ദേഹം ശിഷ്യന്മാരെ ജ്ഞാന സമ്പാദനത്തിനായി വിവിധ പ്രദേശങ്ങലേക്ക് അയച്ചിരുന്നതായും ജാതീയത കൊടുകുത്തി വാണിരുന്ന ഒരു നാട്ടിലെ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുവാണെന്നും ബെന്യാമിന്‍ പറഞ്ഞു.  യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ആത്മീയ പ്രഭാഷകന്‍ ഡോ.എം.എം.ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍മോഹനന്‍, മോഹനന്‍ കൊഴുവല്ലൂര്‍, എസ്ദേവരാജന്‍, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹന്‍, യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, സെക്രട്ടറി റീനാ അനില്‍, വനിതാ സംഘം കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലാ സന്തോഷ്, കമ്മിറ്റി അംഗം സൗദാമിനി, യൂണിയന്‍ ധര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍ വിജിന്‍രാജ്, വൈദിക യോഗം പ്രസിഡന്റ് സൈജു പി. സോമന്‍, ശാഖാ പ്രസിഡന്റ് എന്‍. ഗോപിനാഥനുണ്ണി, ശാഖാ വൈസ് പ്രസിഡന്റ് കെ.എന്‍.വാമദേവന്‍, ശാഖാ സെക്രട്ടറി ടി.എന്‍.സുധാകരന്‍, ശാഖാ യോഗം വനിതാ സംഘം പ്രസിഡന്റ് ജലജ, സെക്രട്ടറി സുശീല, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിരാം, സെക്രട്ടറി കുമാരി കരിഷ്മ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുജിത് ബാബു കൃതജ്ഞതയും പറഞ്ഞു.  തുടര്‍ന്ന് വൈകിട്ട് വൈക്കം മുരളി ഗുരുവിന്‍റെ ഈശ്വരീയത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.  ഇന്ന് വൈകിട്ട് 4ന് ദൈവദശകം ഒരു പഠനം എന്ന വിഷയത്തില്‍ ശശികുമാര്‍ പത്തിയൂരും സമാപനദിവസമായ 8ന് വൈകിട്ട് 4ന് ഗുരുദര്‍ശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തില്‍ ഡോ.അനൂപ് വൈക്കവും പ്രഭാഷണം നടത്തും.  ഞായറാഴ്ച വൈകിട്ട് 7ന് നൃത്ത്യനൃത്ത്യങ്ങള്‍, സമാപനദിനമായ തിങ്കളാഴ്ച തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം തുടങ്ങിയ കലാപരിപാടികളും കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...