സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ സേവന പുരസ്‌കാരം
ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും, ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗികഭാഷ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍ക്കും സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരത്തിനും, എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഗ്രന്ഥരചനാ പുരസ്‌കാരത്തിനും (സംസ്ഥാനതലം), ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ജില്ലാ ഭരണഭാഷ സേവന പുരസ്‌കാരത്തിനും അപേക്ഷിക്കാം. ഭരണ ഭാഷാ സേവന പുരസ്‌കാരം (സംസ്ഥാന തലം), ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സര്‍ക്കാരിനും, ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കും ഓഗസ്റ്റ് 31 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ, കളക്‌ട്രേറ്റിലെ ബി 5 സീറ്റുമായോ ബന്ധപ്പെടണം.

ടെന്‍ഡര്‍
വിദ്യാഭ്യാസ ഉപഡയറക്ടര്‍ പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട് പ്രിന്ററുകളുടെയും അഞ്ച് യുപിഎസ്‌കളുടെയും അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ്യമാക്കുന്നതിന് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ താഴെ ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിന് മുന്‍പ് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 9995 116 472.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...