ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണ മെഡൽ

For full experience, Download our mobile application:
Get it on Google Play

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണ മെഡൽ. വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ഇനത്തിലാണ് മാനു ഭാസ്കർ, ഇഷാ സിങ്, റിഥം സാങ്വാൻ എന്നിവർ ഉൾപ്പെടുന്ന ഷൂട്ടിങ് ടീം സ്വർണം നേടിയത്. മാനു ഭാസ്കർ 590ഉം ഇഷാ സിങ് 586ഉം റിഥം സാങ്വാൻ 583 പോയിന്‍റും വ്യക്തിഗതമായി നേടി. ഇന്ത്യൻ ടീം 1759 പോയിന്‍റ് നേടിയാണ് സ്വർണ മെഡൽ പിടിച്ചത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ ടീം ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കൾ.

1764 പോയിന്‍റ് നേടിയാണ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്‍റെ വെള്ളി നേട്ടം. 1773 പോയിന്‍റുമായി ചൈന സ്വർണവും 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലവും മെഡൽ നേടി. 1756 പോയിന്‍റ് നേടിയ ചൈന വെള്ളിയും 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കവും നേടി. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന നാലാമതും ഷൂട്ടിങ് ഇനത്തിൽ നേടുന്ന ഏഴാം സ്വർണവുമാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ടീം ഒമ്പത് മെഡലുകൾ നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇതുവരെ 16 മെഡൽ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം മുന്നേറുകയാണ്. ഇതിൽ അഞ്ച് മെഡലുകൾ വെള്ളിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...