വീണ്ടും ഒരേ സമയം രണ്ടു ടീമുകളുമായി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മുംബൈ : വ്യത്യസ്ത ഫോർമാറ്റുകളിലായി രണ്ട് ടീമുകളുമായി ഒരേ സമയം രണ്ട് പരമ്പരകൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇതിന് അനുസൃതമായാണ് ഒരേ സമയം രണ്ട് ടീമുകളെ കളത്തിലിറക്കാൻ ഇന്ത്യ വീണ്ടും തയ്യാറെടുക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അവസരം നിഷേധിക്കപ്പെട്ട സഞ്ജു സാംസണും ദേശീയ ടീമിലേക്ക് മടങ്ങിയെത്തും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീം ഈ മാസം, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പോകും. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അയർലൻഡിനെതിരെ ടി20 പരമ്പരയും ഇന്ത്യ കളിക്കും. ജൂൺ 26, 28 തീയതികളിലാണ് ഇന്ത്യ-അയർലൻഡ് ടി20 പരമ്പര നടക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീം ലെസ്റ്റർഷെയറിൽ, ലെസ്റ്റർഷെയറിനെതിരെ നാല് ദിവസത്തെ പരിശീലന മത്സരവും അയർലൻഡിലെ ഡബ്ലിനിൽ ടി20 പരമ്പരയും കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ സമയം രണ്ട് ടീമുകളെ അണിനിരത്താനുള്ള സാഹചര്യം ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...