ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു. ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യൻ വ്യോമ സേന. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു. അതിനിടെ വ്യോമസേന മേധാവി ആർ.കെ.എസ്. ഭധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തി. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും ഓപ്പറേഷനുകൾ നടത്തണമെങ്കിൽ ഈ വ്യോമ താവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
ഇന്ത്യൻ വ്യോമ സേനയുടെ യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു
RECENT NEWS
Advertisment