ശമ്പളം നല്‍കാതെ പ്രമുഖ മാധ്യമങ്ങള്‍ ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്തു ലോക്ക്ഡൌണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യ കുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു. ഈ തുക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകളും  ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോടതിയെ സമീപിച്ചത് , പ്രാരംഭവാദം നടത്തി. ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെകട്ടറി, ലേബര്‍ കമ്മീഷണര്‍, പിആര്‍ ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂണിയന് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ തമ്പാന്‍ തോമസ് മുഖാന്തിരം ഫയല്‍ ചെയ്ത ഹര്‍ജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് പരിഗണിച്ചത്.

യൂണിയന്റെ വാദത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ജൂണ്‍ 26 ലേക്ക് മാറ്റി. ഇതേയാവശ്യം മുന്‍നിര്‍ത്തി മഹാരാഷ്ട്രയിലെ മാധ്യമയൂ ണിയനുകള്‍ നല്‍കിയ ഹര്‍ജി മഹാരാഷ്ട്ര ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു .കര്‍ണാടകയിലും മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...