പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച്‌ മോഷണം ; സ്വര്‍ണ്ണവും പണവും അപഹരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പൂട്ടിയിട്ടിരുന്ന വീട് കുത്തിപ്പൊളിച്ച്‌ വന്‍ മോഷണം. ഉടുമ്പന്‍ചോല വെള്ളറക്കാംപാറ അയ്യപ്പന്റെ മകന്‍ ശെല്‍വത്തിന്റെ വീടിന്റെ മുന്‍വശത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മോഷണവിവരം അറിയുന്നത്. ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകള്‍ ശേഖരിക്കും.

വീട്ടിലെ അലമാരയിലെ തുണികള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരിയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് അപഹരിക്കപ്പെട്ടത്. ഏകദേശം 25 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായിട്ടാണ് അറിയുന്നത്. തലേദിവസം വൈകുന്നേരമാണ് ശെല്‍വം കുടുംബസമേതം ബന്ധുവീട്ടില്‍ പോയത്. ഇത് അറിയാവുന്നവരാകാം  മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...