ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ജറുസലേം : ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനമറിയിച്ചു. ആര്യയുടെ മരണം ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ആര്യയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പ്രതികരിച്ചു.

മുകുള്‍ ആര്യയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉടനടി സ്ഥലത്തെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി മുഹമ്മദ് സയ്യിദ് എന്നിവര്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യന്‍ മിഷനിലാണ് മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ബാചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണ് മുകുള്‍ ആര്യ. സംഭവത്തില്‍ ഫലസ്തീന്‍ സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലും കാബൂളിലെയും മോസ്‌കോയിലെയും ഇന്ത്യന്‍ എംബസികളിലും മുകുള്‍ ആര്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്‌കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു ആര്യ. ഡെല്‍ഹി, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റികളില്‍ സാമ്ബത്തിക ശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടിയ ശേഷമാണ് ആര്യ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...