പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന റോഡുകളായ വടകര തിരുവള്ളൂര്‍, പേരാമ്പ്ര റോഡിനെയും കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന 5.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡാണ് ബാങ്ക് റോഡ് കുറുന്തോടി റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി രണ്ട് ഘട്ടങ്ങളിലായി 5.5 കോടി ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും സംരക്ഷണഭിത്തികളും ഓവുചാലുകളും നിര്‍മ്മിച്ച്‌ ബിഎം ആന്റ് ബിസി നിലവാരത്തിലാണ് റോഡിന്റെ നവീകരണപ്രവൃത്തി. എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഉത്തര മേഖല നിരത്ത് വിഭാഗം സൂപ്രണ്ട് എഞ്ചിനിയര്‍ ഇ ജി വിശ്വപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
dot image ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...