ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടികള്‍ ഓടിച്ചിട്ടു പിടിച്ച് പോലീസിലേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ച ശേഷം ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളുടെ മുഖം വ്യക്തമായി കണ്ട വിദ്യാര്‍ത്ഥിനികള്‍ യുവാവിനെ പിന്തുടര്‍ന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്നുതന്നെ ഇയാളെ കണ്ടെത്തിയെങ്കിലും ആദ്യം ധരിച്ചിരുന്ന ഷര്‍ട്ട് ആയിരുന്നില്ല ഇട്ടിരുന്നത്.

മുഖം കണ്ടു തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ അടുത്ത് എത്തിയതോടെ ബെന്നി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബെന്നിയെ കയ്യോടെ പിടികൂടി. ഇയാളുടെ ബാഗില്‍ നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി. ഹോട്ടല്‍ ജോലിക്കാരനാണ് യുവാവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം : അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ ; മുഖ്യമന്ത്രിയെ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ....

ഡീൽ ആരോപണത്തിന് വൈകാരിക മറുപടിയുമായി സോനം വാങ്ചുക്

0
ഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ...

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...