ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കടക്കാൻ ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. ആദ്യ കപ്പൽ മുംബൈ തീരത്തെത്തിയെന്നാണ് വിവരം. രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുമ്പോൾ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. എൽപിജി പ്രതിസന്ധി ഉയർത്തിക്കാട്ടി പാർലമെന്റിന് പുറത്ത് ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ത്യക്ക് ആശ്വാസമായി ചരക്കു കപ്പലുകൾ തീരത്തേക്ക്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്ക് കടക്കുന്നത്. ഒരു കപ്പൽ ഇന്നലെ രാത്രി കടലിടുക്ക് കടന്ന് മുംബൈ തീരത്തെത്തിയെന്നും മറ്റൊരു കപ്പൽ വന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 28 ഇന്ത്യൻ എണ്ണ കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിനടുത്തായി ഉണ്ട്. കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തിയാൽ ഊർജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും. അതിനിടെ റഷ്യയിൽനിന്നും ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധവാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പത് ശതമാനം വർദ്ധനവുണ്ടായി. അടുത്തയാഴ്ചയോടെ ഇത് ഇരട്ടിയാക്കുമെന്നാണ് വിവരം. രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് വിതരണത്തിന് സുരക്ഷ ഉറപ്പാക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകിയത്. അതേസമയം എൽപിജി പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം. പാർലമെന്റിന് പുറത്ത് അടുപ്പ് കൂട്ടിയും സിലിണ്ടറിന്റെ ചിത്രങ്ങളുമായാണ് വനിതാ എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...