ന്യൂയോര്‍ക്ക് : ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് മാന്‍ഹട്ടനില്‍ നടന്ന റാലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തുപ്പി ഇന്ത്യന്‍ വംശജ. പെന്‍സില്‍വേനിയയില്‍ നിന്നുള്ള 24കാരിയായ ദെവീന സിംഗ് എന്ന യുവതിയാണ് പോലീസ് അറസ്റ്റിലായത്. ദെവീന പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
നവംബര്‍ 4ന് രാത്രിയായിരുന്നു സംഭവം. 50 പേര്‍ പങ്കെടുത്ത റാലി പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടെന്നും റോഡില്‍ തീയിട്ടെന്നും പോലീസ് പറയുന്നു. പോലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ദെവീന സിംഗ് അറസ്റ്റിലായത്. ദെവീനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാതിരുന്ന ദെവീന ‘ഫാസിസ്റ്റ് ‘ എന്ന് ആക്രോശിച്ച് കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ അധിക്ഷേപവാക്കുകള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.