കോ​വി​ഡി​നെ​തി​രേ ഇ​ന്ത്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍ ഓ​ഗ​സ്റ്റ് 15ന് പു​റ​ത്തി​റ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രേ ഇ​ന്ത്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍ ഓ​ഗ​സ്റ്റ് 15ഓ​ടെ പു​റ​ത്തി​റ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന. ഓഗസ്റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനോടു സഹകരിക്കാന്‍ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയില്‍ വേര്‍തിരിച്ചെടുത്ത വൈറസില്‍നിന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് പതിനഞ്ചോടെ ഇതു ജനങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാര്‍ഗവ പറഞ്ഞു.

ഡ​ല്‍​ഹി​യി​ലെ​യും പാ​റ്റ്ന​യി​ലെ​യും ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് (എ​യിം​സ്), വി​ശാ​ഖ​പ​ട്ട​ണ​ത്തെ കിം​ഗ് ജോ​ര്‍​ജ് ആ​ശു​പ​ത്രി, റോ​ത്ത​ക്കി​ലെ പ​ണ്ഡി​റ്റ് ഭ​ഗ്‌വ​ത് ദ​യാ​ല്‍ ശ​ര്‍​മ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെഡി​ക്ക​ല്‍ സ​യ​ന്‍​സ്, ഹൈ​ദ​രാ​ബാ​ദി​ലെ നി​സാം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് തു​ട​ങ്ങി​യ സ്ഥാപനങ്ങളിലാ​ണ് ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ള്‍ ന​ട​ക്കു​ക.

ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിന് ഈ ആഴ്ചയുടെ തുടക്കത്തിലാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലുളള വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാനാണ് പച്ചക്കൊടി കാണിച്ചത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.

ഹൈദരാബാദില്‍ കമ്പിനിയുടെ കീഴിലുളള ജെനോം വാലിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ പരീക്ഷണത്തിന് മുന്‍പ് നടത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പിനിക്ക് അനുവാദം നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പിനി ഡ്രഗ്‌സ് കണ്‍ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​വാ​ക്സി​ന്റെ  ക്ലി​നി​ക്ക​ല്‍ പരീക്ഷണത്തിന്റെ  പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ജൂ​ലൈ 31ന​കം പ​രീ​ക്ഷ​ണ​ത്തി​ന്റെ  ര​ണ്ടു ഘ​ട്ട​ങ്ങ​ളും പൂര്‍ത്തിയാക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ല്‍ ഓ​ഗ​സ്റ്റ് 15നു ​പ്ര​ധാ​ന​മ​ന്ത്രി നടത്തു​ന്ന സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശ​ത്തി​ല്‍ വാ​ക്സി​ന്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണു നീ​ക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...