ദില്ലി : ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയത്. മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നിൽ പ്രാർത്ഥനകൾ നടത്തുന്നത് താൻ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്. അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന് ജിൻഡാൽ വെളിപ്പെടുത്തി.
ഗ്രൗണ്ടിൽ പ്രാർത്ഥന നടത്തുകയും ശ്രീലങ്കയ്‌ക്കെതിരായ തന്റെ പ്രകടനം ഗാസയ്‌ക്ക് സമർപ്പിക്കുകയും ചെയ്‌തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്‌ത്രത്തോടുള്ള തന്റെ ശക്തമായ ചായ്‌വിനെ അടിവരയിടുന്നതായും ജിൻഡാൽ തന്റെ പരാതിയിൽ പരാമർശിച്ചു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ‘ജയ് ശ്രീറാം’ വിളികളാൽ റിസ്‌വാനെ വലച്ചിരുന്നു. പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും ഇയാൾ കോടതി പരാതി നൽകിയിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.