റിയാദ് : സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യക്കാരൻ മരിച്ചു. ഇവിടെ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ മൊയ്‌ദീൻ (44) ആണ് മരിച്ചത്. പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെൻറ് തകർന്നു വീഴുകയായിരുന്നു. മരിച്ച അബ്ദുൽ മൊയ്‌ദീന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്താണ് നിയമ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. മരുഭൂമി മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























