കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന് പത്മജാ വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി പത്മജാ വേണുഗോപാൽ. കരുണാകരനുവേണ്ടി പലരും പണം നൽകിയതായി തനിക്കറിയാം. അച്ഛനോടുള്ള സ്നേഹം കൊണ്ട് പലരും പണം നൽകിയിട്ടുണ്ട്. പക്ഷെ എത്രയാണെന്ന് അറിയില്ല. പലപ്പോഴും കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട് ഈ പൈസയൊക്കെ എവിടെ പോയി?. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പോയിരുന്നു എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോയത് എന്നാൽ ഒന്നും കണ്ടില്ല പത്മജ വേണുഗോപാൽ പറഞ്ഞു.

കെ കരുണാകരന്റെ സ്മാരകത്തിന് വേണ്ടി 50 കോടി രൂപ പിരിച്ചെന്ന് പി സരിൻ ഗുരുതരമായ ആക്ഷേപം ഉയർത്തിയിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പത്മജ വേണുഗോപാൽ. അതിനിടെ കൊടുങ്ങല്ലൂരിലെ എൽഡിഎ സ്ഥാനാർഥിയും സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട. യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...