ചാന്ദിപൂര്‍ : ഇന്ത്യയുടെ അതിവേഗ മിസൈല്‍ പരീക്ഷണം വിജയമെന്ന് ഡിആര്‍ഡിഒ. കരയില്‍ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ (ക്യുആര്‍എസ്‌എഎം) വിഭാഗത്തിലെ മിസൈലുകളാണ് ഒഡീഷയിലെ ചാന്ദിപൂരില്‍ നിന്നും വിക്ഷേപിച്ചത്.ഇന്ത്യന്‍ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്ബുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
ശത്രുവിമാനങ്ങളും മിസൈലുകളും ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകളാണ് കരസേനയ്‌ക്കായി വികസിപ്പിക്കുന്നത്. ഇതേ മിസൈലുകളെ വിവിധ വേഗതിയിലേയ്‌ക്ക് ചുരുക്കാനാകുമെന്നും ദൂരപരിധി ക്രമീകരിക്കാനാകുമെന്നും ഡിആര്‍ഡിഒ അറിയിച്ചു. റഡാറുകളില്‍ നിന്നും ശത്രുലക്ഷ്യങ്ങള്‍ കണ്ടെത്തിയാണ് മിസൈലുകള്‍ പായുക. രണ്ടു മിസൈലുകളാണ് ഇന്ന് പുലര്‍ച്ചെ പരീക്ഷിച്ചതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
മിസൈലുകള്‍ രാത്രിയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണവും നടന്നതായി ഡിആര്‍ഡിഒ അറിയിച്ചു. കരസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് പുതിയ പരീക്ഷണമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. എല്ലാ സംവിധാനങ്ങളും തദ്ദേശീയമായി വികസി പ്പിച്ചതാണെന്നത് ഇന്ത്യന്‍ പ്രതിരോധ രംഗത്തെ കരുത്തായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.