ഇന്ത്യയുടെ അതിവേഗ മിസൈല്‍ പരീക്ഷണം വിജയമെന്ന് ഡിആര്‍ഡിഒ

For full experience, Download our mobile application:
Get it on Google Play

ചാന്ദിപൂര്‍ : ഇന്ത്യയുടെ അതിവേഗ മിസൈല്‍ പരീക്ഷണം വിജയമെന്ന് ഡിആര്‍ഡിഒ. കരയില്‍ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ (ക്യുആര്‍എസ്‌എഎം) വിഭാഗത്തിലെ മിസൈലുകളാണ് ഒഡീഷയിലെ ചാന്ദിപൂരില്‍ നിന്നും വിക്ഷേപിച്ചത്.ഇന്ത്യന്‍ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്ബുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

ശത്രുവിമാനങ്ങളും മിസൈലുകളും ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകളാണ് കരസേനയ്‌ക്കായി വികസിപ്പിക്കുന്നത്. ഇതേ മിസൈലുകളെ വിവിധ വേഗതിയിലേയ്‌ക്ക് ചുരുക്കാനാകുമെന്നും ദൂരപരിധി ക്രമീകരിക്കാനാകുമെന്നും ഡിആര്‍ഡിഒ അറിയിച്ചു. റഡാറുകളില്‍ നിന്നും ശത്രുലക്ഷ്യങ്ങള്‍ കണ്ടെത്തിയാണ് മിസൈലുകള്‍ പായുക. രണ്ടു മിസൈലുകളാണ് ഇന്ന് പുലര്‍ച്ചെ പരീക്ഷിച്ചതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

മിസൈലുകള്‍ രാത്രിയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണവും നടന്നതായി ഡിആര്‍ഡിഒ അറിയിച്ചു. കരസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് പുതിയ പരീക്ഷണമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. എല്ലാ സംവിധാനങ്ങളും തദ്ദേശീയമായി വികസി പ്പിച്ചതാണെന്നത് ഇന്ത്യന്‍ പ്രതിരോധ രംഗത്തെ കരുത്തായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...