അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകസമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് ഒന്നിന് ടെക്‌സാസിലെ ചിഷോ ട്രയല്‍ പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരിയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു കുട്ടികളുടെ അമ്മയായ സര്‍മിസ്ത സെന്‍ ഫാര്‍മസിസ്റ്റും ഗവേഷകയുമാണ്. മോളിക്യൂളര്‍ ബയോളജിയിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. കാന്‍സര്‍ രോഗികളുടെ ഇടയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒരു അത്‌ലറ്റ് കൂടിയായ യുവതി കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്ഥിരമായി നടക്കാന്‍ പോകുന്നത് പതിവാണ്.

കൊലപാതക സമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 29കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പ്ലാനോ പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...