ശ്രീലങ്കന്‍ കടലില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍തീപിടുത്തം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ന്യൂഡയമണ്ട് എണ്ണ ടാങ്കറിനാണ് തീപിടിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗത്തു വെച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്.

വലിയ അപകടമാണുണ്ടായതെന്നും ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു. കുവൈത്തില്‍ നിന്ന് പാരാദ്വീപിലേക്കുള്ള (Paradip) യാത്രക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശ്രീലങ്കന്‍ നാവികസേനയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ശ്രീലങ്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിലവില്‍ കപ്പലിന്റെ സ്ഥാനം. 2.70 ലക്ഷം ടണ്‍ ക്രൂഡോയില്‍ ചരക്കുകപ്പലില്‍ ഉണ്ടെന്നാണ് ശ്രീലങ്കന്‍ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. അ​ഗ്നിബാധയുണ്ടായ കപ്പലില്‍ നിന്നും ഇതുവരെ എണ്ണചോ‍‍ര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...