കരുവാറ്റയിലെ സഹകരണ ബാങ്കില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു. ബാങ്കിലെ ലോക്കറുകള്‍ തകര്‍ത്തായിരുന്നു മോഷണം. എന്നാല്‍ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ഓണ അവധികഴിഞ്ഞ് ഇന്ന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാങ്കിലെ സി സി ടി വി കാമറകളുടെ ഹാര്‍ഡ് ഡിസ്കും മോഷ്ടാക്കള്‍ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ട്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്തത്. മോഷ്ടാക്കളെ കണ്ടെത്താന്‍ ബാങ്കിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍സംഘമാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിനുളളിലെ അലാറം സംവിധാനം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...