ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അധിക ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക സർവീസ് നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് കൊല്ലം വരെയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 06577 എസ്‌എംവിറ്റി ബെംഗളൂരു – കൊല്ലം എക്സ്പ്രസ് സ്‌പെഷ്യൽ ഇന്ന് (ഡിസംബർ 23) രാത്രി 11.00ന് എസ്‌എംവിറ്റി ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. നാളെ വൈകിട്ട് 4.00ന് കൊല്ലം ജംഗ്ഷനിൽ എത്തും. ക്രിഷ്‌ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

മടക്ക സർവീസായി 06578 കൊല്ലം – എസ്‌എംവിറ്റി ബെംഗളൂരു എക്സ്പ്രസ് സ്‌പെഷ്യൽ നാളെ (ഡിസംബർ 24) വൈകിട്ട് 6.30ന് കൊല്ലം ജംഗ്ഷനിൽ നിന്ന് ഈ ട്രെയിൻ പുറപ്പെടും. അടുത്ത ദിവസം രാവിലെ 11.00ന് എസ്‌എംവിറ്റി ബെംഗളൂരുവിലെത്തും. കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. തുടർന്ന് പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപേട്ട്, ക്രിഷ്‌ണരാജപുരം വഴിയാണ് ട്രെയിൻ സഞ്ചരിക്കുക. ട്രെയിനിൽ ഒരു ഫസ്റ്റ് ക്ലാസ് എസി, രണ്ട് 2-ടയർ എസി, നാല് 3-ടയർ എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, മൂന്ന് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകൾ ഉൾപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...