വീട്ടിലെത്തിയുള്ള രോഗി പരിചരണം അടൂര്‍ ലൈഫ് ലൈനിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള ‘ഹോം ഹെൽത്ത് കെയർ പരിപാടി”യുടെ ഔപചാരിക ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ് നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നൽകുകയെന്നത് വളരെ നല്ല കാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. കേരളത്തിൽ വളരെയേറെ വൃദ്ധ സദനങ്ങൾ ഉള്ള പ്രദേശമാണ് പത്തനംതിട്ടയെന്നും വിദേശത്തുള്ളവരുടെ മാതാപിതാക്കൾക്ക് അവരുടെ വീടുകളിലേക്കെത്തി ആശുപത്രി സേവനം നല്കാനാകുന്നത് പ്രത്യേകിച്ചും വളരെ അനുഗ്രഹപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

റവ. വർഗീസ് ജോൺ, റവ. സി ജോസഫ്, പ്രൊഫ. ഡോ. കേശവ മോഹൻ, ഡോ. സിറിയക് പാപ്പച്ചൻ, ഡോ.രാംകുമാർ, ഡോ. നന്ദിനി പ്രിയങ്ക ബി എന്നിവർ സംസാരിച്ചു. ഹോം കെയർ മാനേജർ സജിത ജോർജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സിഇഒ ഡോ.ജോർജ് ചാക്കച്ചേരി സ്വാഗതവും സിഓഓ സോനു എസ് കൃതജ്ഞതയും രേഖപ്പെടുത്തി. അടൂരിലും 15 കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്നവർക്ക് ഗുണം ലഭിക്കത്തക്ക വിധത്തിൽ ഡോക്ടറും നേഴ്സും അടങ്ങുന്ന ടീമിന്റെ ഭവനസന്ദര്ശനവും അടിസ്ഥാന ചികിത്സാനടപടികളും പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിചരണം, ഫിസിയോതെറാപ്പി ചികിത്സ, രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും, അത്യാവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയുള്ള സേവനങ്ങളാണ് ഹോം കെയർ സൗകര്യത്തിലൂടെ ലഭിക്കുക. അതിനായി മാസ – വര്ഷ അടിസ്ഥാനത്തിൽ പാക്കേജിന് രൂപം നൽകിയിട്ടുണ്ട്. പരിചരണം ആവശ്യമുള്ളവർക്ക് 9188619314 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. [email protected] എന്ന ഇമെയിൽ ഐഡി വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...