കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുക എന്നുള്ളത്. നിലവിൽ കോഴിക്കോട് നിന്നുള്ളവർക്ക് ബെംഗളൂരുവിൽ എത്താൻ യെശ്വന്ത്പുർ എക്സ്പ്രസ് മാത്രമാണ് ആശ്രയം. ഇങ്ങനെയിരിക്കെയാണ് കണ്ണൂർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നത്.

ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ നിന്ന് വരുന്ന ട്രെയിൻ കാലത്ത് 10.55ന് കണ്ണൂരെത്തും. തലശ്ശേരി(11 .20), വടകര(11.41), കൊയിലാണ്ടി(11.58) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12 .40നാണ് ട്രെയിൻ കോഴിക്കോടെത്തുക. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 3 .30യ്ക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുക. കൊയിലാണ്ടി(3.52), വടകര(4.12), തലശ്ശേരി(4 .34) എന്നിങ്ങനെയാണ് സമയക്രമം. അഞ്ച് മണിക്ക് കണ്ണൂരെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...