പത്തനംതിട്ട : ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് ബ്രാഞ്ച് ചെയർമാനായി പി. കെ. ജോസഫിനേയും സെക്രട്ടറിയായി ഏബൽ മാത്യുവിനെയും പത്തനംതിട്ട വ്യാപാരഭവനിൽ കൂടിയ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. ഓമല്ലൂർ ആര്യഭാരതി ഹയർ സെക്കന്ററി സ്കൂൾ റിട്ട. അദ്ധ്യാപകൻ ജേക്കബ് ജോൺ മുഖ്യ വരണാധികാരിയായിരുന്നു.
മറ്റു ഭാരവാഹികളായി സാംസൺ തെക്കേതിൽ, അബ്ദുൽ കലാം ആസാദ് (വൈസ് ചെയർമാന്മാർ) വത്സമ്മ മാത്യു, ജോസ് മാത്യു (ജോയിന്റ് സെക്രട്ടറിമാർ), എം. അബ്ദുൽ സലാം (ട്രഷറർ) എൻ. എം. ഷാജഹാൻ (ജില്ലാ പ്രതിനിധി) അഡ്വ. മനോജ് തെക്കേടം, തോമസ് മാത്യു (ജെ ആർ സി കൺവീനർമാർ) ജോൺ കെ. വർഗ്ഗീസ്, പി. കെ. സലിംകുമാർ (വൈ ആർ സി കൺവീനർമാർ) എം. ബി. സത്യൻ, ശോശാമ്മ ഫിലിപ്പ്, റ്റി.ജോർജ്ജ് വർഗ്ഗീസ്, മാത്യു വർഗ്ഗീസ്, ബിജു ഫിലിപ്പ്, സാമൂവേൽ പ്രക്കാനം, സാം ജോയ്ക്കുട്ടി, സജു സി. മാത്യു (ഡയറക്ടർ ബോർഡ് അംഗങ്ങൾ) ജോർജ്ജ് മാത്യു (ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.