ജർമനിയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബർലിൻ : ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിന്നും രക്ഷപെടാൻ താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ തെലങ്കാന ജങ്കാൻ ജില്ലയിലെ മൽകാപൂർ സ്വദേശി തൊക്കാല ഋത്വിക് റെഡ്ഡി(22) യാണ് മരിച്ചത്. ഋത്വിക് താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചതിനെ തുടർന്ന് രക്ഷപെടാൻ വേണ്ടി അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് ചാടിയതായിരുന്നു. പരിഭ്രാന്തനായ ഋത്വിക് ജനാല വഴിയാണ് പുറത്തേക്ക് ചാടിയത്. പെട്ടന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലക്കേറ്റ ഗുരതര പരിക്കാണ് മരണത്തിന് കാരണമായത്.

പരിക്കേറ്റ ഋത്വികിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.2023 ലാണ് ഉപരിപഠനത്തിന് വേണ്ടി ഋത്വിക് യൂറോപ്പ് സർവകലാശാലയിലെത്തിയത്. ബെർലിനിലെ പോട്‌സ്ഡാമിലെ യൂണിവേഴ്‌സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടുകയായിരുന്നു ഋത്വിക്. സംക്രാന്തി ആഘോഷത്തോടടുപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. അപ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടാവാനുള്ള കാരണത്തെ കുറിച്ച് ജർമൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഋത്വികിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...