കാനഡയിൽ ഇന്ത്യന്‍ വിദ്യാർഥിയെ സഹപാഠികൾ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാനഡ : ഇന്ത്യന്‍ വിദ്യാർഥി കാനഡയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് കാനഡയിൽ ഉപരിപഠനത്തിന് പോയ ഗുർകീരത് സിംഗ് മനോച്ച (25) ആണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ഫോർട്ട് സെന്റ് ജോണിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടുവെന്നു അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ഒരു തർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നു അവർ പറയുന്നു. പത്തുപന്ത്രണ്ടു വിദ്യാർഥികൾ ചേർന്ന് അദ്ദേഹത്തെ ആക്രമിച്ച ശേഷം ശരീരത്തിൽ കൂടി കാർ കയറ്റിയിറക്കി എന്നാണ് വിവരം. വോൾമാർട്ടിൽ ജോലി ചെയ്തു കൊണ്ടാണ് ഗുർകീരത് പഠിച്ചിരുന്നത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ഒരു തർക്കം പറഞ്ഞു തീർക്കാനുണ്ട് എന്നു പറഞ്ഞു അദ്ദേഹത്തെ സമീപിച്ച സഹപാഠികൾ ആക്രമിക്കയാണ് ചെയ്തത്. കേസിൽ ഏഴെട്ടു പേരെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

ഒന്നേകാൽ വർഷം മുൻപാണ് ഉജ്ജയിനിൽ പാർശ്വനാഥ് കോളനിയിൽ ഗുർജീത് സിംഗ് മനോച്ചയുടെ പുത്രനായ ഗുർകീരത് ബിസിനസ് മാനേജ്‌മെന്റിൽ ഉപരിപഠനത്തിനു നോർത്ത് ലൈറ്റ്‌സ് കോളജിൽ ചേർന്നത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് ആണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു ഗുർജീത് സിംഗ് പറഞ്ഞു. കാനഡ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും പിതാവ് അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...

പിണറായിയെ പിന്തുണച്ച് പയ്യന്നൂരിൽ മാധ്യമങ്ങളെ കണ്ട് സിപിഎം നേതാക്കൾ

0
കണ്ണൂർ: പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...