24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന വാക്ക് പാളിയതിനെക്കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസ്യത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശൻ പ്രതികരിച്ചത്. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചത്.

അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നൽകി. തർക്കങ്ങൾ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു. ഇന്ന് യോഗം ചേർന്നിട്ടില്ലെന്നും മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കൾ വിവരിച്ചു. നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...