നാട്ടിലെത്തിക്കാന്‍ അപേക്ഷയുമായി വുഹാനില്‍ ബാക്കിയായ ഇന്ത്യക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: നാട്ടിലെത്തിക്കാന്‍ അപേക്ഷയുമായി വുഹാനില്‍ കുടുങ്ങിയ  ഇന്ത്യക്കാര്‍. വുഹാന്‍ സിറ്റിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം എയര്‍ലിഫ്റ്റ് ചെയ്തവരോടൊപ്പം നാട്ടിലെത്താന്‍ സാധിക്കാതെ പത്തോളം ഇന്ത്യക്കാര്‍. ശരീര താപനില ഉയര്‍ന്ന നിലയിലായത് കാരണമാണ് ചൈനയുടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്.  ചൈനയില്‍ കുടുങ്ങിപ്പോയ ആന്ധ്രാ പ്രദേശ് സ്വദേശിയായ അന്നേം ജ്യോതി എന്ന പെണ്‍കുട്ടി തങ്ങളുടെ ദുരിത സ്ഥിതിയെക്കുറിച്ച്‌ വെളിപ്പെടുത്തി. ഞായറാഴ്ച എയര്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ബാച്ച്‌ വിമാനത്തിലൂടെ 323 ഇന്ത്യക്കാരെ കൂടി വുഹാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഇതോടെ ആകെ 654 ഇന്ത്യക്കാരെയാണ് എയര്‍ ഇന്ത്യ നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്.

‘ശനിയാഴ്ചയാണ് ഞങ്ങളോട് വുഹാനില്‍ തുടരാന്‍ അവര്‍ പറഞ്ഞത്. രണ്ടാം വിമാനത്തില്‍ ഞങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ഞങ്ങളെ വിമാനത്തില്‍ കയറ്റാന്‍ അവര്‍ തയാറായില്ല. അത് സംബന്ധിച്ച്‌ ചൈനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. തലേ ദിവസം നടത്തിയ ശാരീരിക പരിശോധനയില്‍ ശരീരത്തിന്റെ താപനില ഉയര്‍ന്നതായി കണ്ടെത്തിയതാണ് ഇതിനുള്ള കാരണം എന്നാണ് അവര്‍ പറഞ്ഞത്.’ അന്നേം ജ്യോതി പറഞ്ഞു .

ഞങ്ങളെ തിരികെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അത് തെളിയിക്കാന്‍ തയാറാണെന്നും പെണ്‍കുട്ടി ഒരു വീഡിയോയിലൂടെ പറയുന്നുണ്ട്. ശരീര താപനിലയില്‍ നേരിയ ഉയര്‍ച്ച കണ്ടെത്തിയതിനാലാണ് ഇന്ത്യയിലേക്ക് പോകാന്‍ തങ്ങളെ ചൈനീസ് അധികൃതര്‍ അനുവദിക്കാത്തതെന്നും ജ്യോതി ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...